Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ 

2.1971 ൽ ഡോ. സക്കീർ ഹുസൈൻ ആണ് പ്രഖ്യാപിച്ചത്.

3.ഇന്ത്യാ-പാക് യുദ്ധത്തെ  തുടർന്ന് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  

 

Aഒന്ന് മാത്രം

Bരണ്ടും മൂന്നും

Cഒന്നും രണ്ടും

Dഒന്നും മൂന്നും

Answer:

D. ഒന്നും മൂന്നും

Read Explanation:

അടിയന്തരാവസ്ഥ (The Emergency)

  • ഇന്ത്യന്‍ ഭരണഘടനയിലെ ഭാഗം 18-ലെ 352 മുതല്‍ 360 വരെയുള്ള വകുപ്പുകള്‍ പ്രതിപാദിക്കുന്നത്‌ അടിയന്തരാവസ്ഥയെക്കുറിച്ചാണ്‌.

  • രാജ്യം മറ്റൊരു രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടുമ്പോഴോ യുദ്ധസമാനമായ സാഹചര്യങ്ങളിലോ രാജ്യത്ത്‌ ആഭ്യന്തര സുരക്ഷിതത്വം ഭീഷണി നേരിടുന്ന സാഹചര്യത്തിലോ രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.

  • ഭരണഘടനയുടെ 352-ാം വകുപ്പ്‌ പ്രകാരമാണ്‌ രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുത്.

  • ചൈനീസ്‌ ആക്രമണ കാലത്ത്‌ 1962 ഒക്ടോബര്‍ 26-നാണ്‌ ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.

  • ഈ അവസരത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റുവും രാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്ണനുമായിരുന്നു

രണ്ടാം ദേശീയ അടിയന്തരാവസ്ഥ

  • പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് - 1971 ഡിസംബർ 3

  • പ്രഖ്യാപിച്ച രാഷ്ട്രപതി - വി.വി.ഗിരി

  • പ്രഖ്യാപിക്കാൻ കാരണം - ഇന്ത്യ - പാകിസ്ഥാൻ യുദ്ധം

  • ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയാടിയന്തരാവസ്ഥ (1971 - 77)

  • പ്രഖ്യാപിച്ച സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി 

  • പ്രഖ്യാപിച്ച സമയത്തെ പ്രതിരോധ മന്ത്രി - ജഗജീവൻറാം 

  • റദ്ദ് ചെയ്ത രാഷ്ട്രപതി - ബി. ഡി . ജെട്ടി 

  • റദ്ദ് ചെയ്ത വർഷം - 1977 മാർച്ച് 21 


Related Questions:

In which year was the third national emergency declared in India?
How many times have the financial emergency (Article 360) imposed in India?
While the proclamation of emergency is in Operation the state government:
"The emergency due to the breakdown of constitutional machinery in a state :
President can proclaim a state of Financial emergency under which among the following articles?